Sunday, October 10, 2010

ഉപ്പുണ്ട്
മുളക്ഉണ്ട്
കറിവേപ്പിലയുംഉണ്ട്
കറികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍
ദുരിതങ്ങള്‍ഉണ്ട്
നിറം കെട്ട സ്വപ്‌നങ്ങള്‍ ഉണ്ട്
ആട്ടുകല്ലില്‍ ആരായുന്നത് പൊട്ടന്‍ ജീവിതമാണ്‌
ഉറികളില്‍ തൂങ്ങിച്ചത്തത്
നാളെയുടെ സ്വപ്‌നങ്ങള്‍ ആണ്
അവള്‍ ഇപ്പോഴും
അടുപ്പ് കല്ലുകള്‍ക്കിടയില്‍ തല തല്ലിത്തകര്‍ന്ന
വെറും കരിക്കട്ട

Saturday, July 17, 2010

പ്രണയം ചില നേരങ്ങള്‍

വാക്കുകള്‍ക്ക് അപ്പുറത്ത്
നോട്ടങ്ങളുടെ നിസ്സഹായത
പഞ്ഞുവന്ന അതെ ആവേശം
തിരിച്ചുപോകുന്ന നിന്റെ കണ്ണുകളില്‍
എനിക്ക് കാണാം
പൂക്കാലവും മഴക്കാടുകളും തേടി വന്നവന്‍
വരള്‍ച്ച കണ്ടു നടുങ്ങിയതിന്റെ
നീറല്‍ ,
വിട്ടുമാറാത്ത ചെന്നിക്കുത്തുപോലെ ..
ദുരന്തങ്ങളെ പകുത്തെടുക്കാന്‍
സമയമില്ലെന്നു ക്ഷമാപണം
ഫ്രീ സന്ദേസങ്ങള്‍ ..
ഇനി സാധ്യമാവാത്ത സ്വപ്നങ്ങളെ
കൂട്ടികെട്ടി കുന്നിന്‍പുരങ്ങളില്‍
മേയാന്‍ വിടണം ..
തല തല്ലി ചത്തുപോവട്ടെ..

Friday, July 9, 2010

ഇരോം പോരാട്ടത്തിന്റെ പുതിയ മുഖം

അധികാരം തലക്ക് പിടിച്ചവരോന്നും ഈ പെണ്‍കുട്ടിയുടെ നിസബ്ദപോരട്ടത്തിന്റെ കാരണം ചോദിച്ചരിയുന്നില്ല.... കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന നിരാഹാരസമരം ... ഇറോം ഷാനു ഷര്‍മിള ഒരു നാടിന്റെ പ്രതീക്ഷയാണ്.. പട്ടാളഭരണകൂടം ഒരു ജനതയ കാര്‍ന്നു തിന്നനോരുങ്ങുംബോഴാണ് ഇറോം കവിതകളുടെ ലോകത്തുനിന്നും പോരട്ടിത്തിനിരങ്ങിയാദ് ...

പത്തുവര്‍ഷം മുന്‍പ് തുടങ്ങിയ നിരാഹാരസമരം ആത്മഹത്യശ്രമാമായി ചിത്രീകരിക്കപ്പെടുന്നു ....രക്തസാക്ഷിത്വം ആത്മഹത്യശ്രമാമാകുന്ന കാലത്തേക്ക് നമ്മള്‍ അധപതിച്ചിരിക്കുന്നു.....സമരങ്ങളിലൂടെ സാമ്രാജ്യത്വത്തെ പടികടത്തിയ ഒരു നാടിന്റെ അധപതനം..

അമ്മ

പേരില്ലാത്ത കുറെ സങ്കടങ്ങളുടെയും
സഹനത്തിന്റെയും പേരാണ്
ചിലപ്പോ പറയാറുണ്ട്
നെഞ്ച് പുകയുന്നുവെന്നു
കാര്യമാക്കാറില്ല ആരും
ഇത്ര സ്വാതന്ത്ര്യത്തോടെ മക്കള്‍ക്
മെക്കിട്ടു കേറാന്‍ വേറെ ആരുമില്ല
ഇടത്തെ കണ്ണില്‍ പോടീ പോയെന്നല്ലാതെ
പരാതി പറയാറില്ല ഒരിക്കലും
എന്നാണ് തീയും പുകയും
കണ്ടതെന്ന് ചോദിച്ചാല്‍
കരിക്കുനുരുക്കിയതിന്റെ എണ്ണം
ചോദിച്ചാലും ഓര്മകാണില്ല
നാളത്തെ വെവലതികളില്ലാതെ
അവര്‍ സ്വപ്നം കണ്ടു ഉറങ്ങുക
ഇനി എന്നായിരിക്കും...

വെയില്‍

ഇളം മഞ്ഞ നിറങ്ങളില്‍
നീ
വഴിവക്കില്‍ കത്തിതീരരായ
സൌഹൃദമാണ്
ചിലപ്പോള്‍ വരും
പ്രണയത്തിന്റെ പൊള്ളുന്ന ഓര്‍മകളുമായി
കടും നിറത്തില്‍ ...
ശീലക്കുടകള്‍ വന്നതില്‍ പിന്നെ
നിന്നെ അറിയരെയില്ല..
നിന്റെ ചൂടും..